19 June Tuesday

ശബ്ദമില്ലാത്തവരുടെ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Thursday Feb 1, 2018
ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ ദേശാഭിമാനിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ മേഖലയിലും തൊഴിലെടുക്കുന്നവരുടെ പ്രശ്‌നങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നത് പത്രത്തെ വ്യത്യസ്തമാക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചയാക്കാൻ ദേശാഭിമാനി ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നു. സാമ്രാജ്യത്വ അധിനിവേശങ്ങൾക്കും ഫാസിസ്റ്റ് ഭീകരതക്കും എതിരെ പൊരുതുന്നവർക്കൊപ്പമാണ് ദേശാഭിമാനി. മനുഷ്യരുടെ ഐക്യത്തേയും സൗഹാർദത്തേയും നിലനിർത്താൻ പത്രം സ്വീകരിക്കുന്ന നിലപാടും പ്രശംസനീയമാണ്. ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾക്ക് ആശംസകൾ. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top