Top
23
Tuesday, January 2018
About UsE-Paper

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സമഗ്ര പദ്ധതി

Sunday Dec 31, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ ജാഗ്രത-2018 എന്ന പേരില്‍ കര്‍മപദ്ധതി ആവിഷ്കരിച്ച് നട പ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. പ്രതിരോധ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ഒന്നിന് പകല്‍ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.
ഒരു വര്‍ഷത്തെക്കുള്ള പദ്ധതിക്ക് ആരോഗ്യവകുപ്പ് നേതൃത്വം നല്‍കും. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബ ശ്രീ, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ പങ്കാളികളാകും.  തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. മെഡിക്കല്‍ ക്യാമ്പുകളും സ്ക്രീനിങ് ക്യാമ്പുകളും സംഘടിപ്പിക്കും. മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സമഗ്ര ശുചീകരണവും കൊതുക് കൂത്താടി നശീകരണവും നടപ്പാക്കും.