Top
28
Friday, July 2017
About UsE-Paper

പ്രതിരോധ സംഗമം വിജയിപ്പിക്കും

Saturday Dec 31, 2016
വെബ് ഡെസ്‌ക്‌

കോഴിക്കോട് > എം ടിയെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഘപരിവാര്‍ നടപടിക്കെതിരെ ഞായറാഴ്ച ടൌണ്‍ഹാളില്‍ നടക്കുന്ന പ്രതിരോധ സംഗമം വിജയിപ്പിക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാതല യോഗം തീരുമാനിച്ചു. സംഗമത്തില്‍ പങ്കെടുക്കാന്‍ എഴുത്തുകാരോടും സാംസ്കാരിക പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു.  കെ ചന്ദ്രന്‍ അധ്യക്ഷനായി. പ്രൊഫ. സി പി അബൂബക്കര്‍, ഡോ. യു ഹേമന്ത്കുമാര്‍, എ കെ രമേശ്, കെ സുരേഷ്കുമാര്‍, കെ കെ സി പിള്ള, വി ടി സുരേഷ്, മേലടി നാരായണന്‍, സുരേഷ് കല്പത്തൂര്‍, കെ രാധാമോഹന്‍, പി സൌദാമിനി എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »