Top
20
Monday, November 2017
About UsE-Paper

രാധികാ റാവു സഞ്ചരിക്കുകയാണ്, സമാധാനത്തിനുവേണ്ടി

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌


കൊയിലാണ്ടി > കണ്ടാല്‍ കൌതുകം തോന്നുന്ന ബൈക്കില്‍ കൊയിലാണ്ടി നഗരത്തിലെത്തിയ യുവതിയെ നാട്ടുകാര്‍ അത്ഭുതത്തോടെ നോക്കി. എല്ലാവരും അടുത്തുകൂടിയപ്പോള്‍ അവര്‍ പറയാന്‍ തുടങ്ങി, ദേശീയോദ്ഗ്രഥനത്തിലൂന്നിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെപ്പറ്റി; രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാനം തിരിച്ചുകൊണ്ടുവരേണ്ടതിനെ കുറിച്ച്.
ഇരുപത്താറുകാരിയായ രാധികാ റാവു തന്റെ അവെഞ്ചര്‍ ബൈക്കില്‍ തനിച്ച് എത്തിയിരിക്കുന്നത് ഇരുപത്തഞ്ചാമത്തെ സംസ്ഥാനത്താണ്. ഇതിനിടെ അഞ്ച് കേന്ദ്രഭരണ പ്രദേശവും പിന്നിട്ടു. സ്നേഹവും സമാധാനവും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഈ യുവതിയുടെ സഞ്ചാരം. ചെറിയ ടൌണുകളിലും നഗരകേന്ദ്രങ്ങളിലുമെല്ലാം തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചെറു വിവരണം. തന്നെ സ്വീകരിച്ചവര്‍ക്ക് പുഞ്ചിരിയോടെ നന്ദി പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക്. തിരുവനന്തപുരത്ത് ജനിച്ച് ചെന്നൈയില്‍ താമസമാക്കിയ രാധികാ ബിരുദധാരിയാണ്. ചെന്നൈ കലാക്ഷേത്രയില്‍നിന്ന് സംഗീതം പഠിച്ചിട്ടുണ്ട്. രാധികക്ക് തന്റെ ഈ യാത്ര ഒരു ഫോട്ടോ ഡോക്യുമെന്റിയാക്കണമെന്ന ലക്ഷ്യവുമുണ്ട്.