19 September Wednesday

കഞ്ചാവ് വേട്ട; പൊലീസ് െറയ്ഡ് ഊർജ്ജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 വടകര

കോളേജുകളും സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് എത്തുന്ന സാഹചര്യത്തിൽ പൊലീസ് റെയ്ഡ് ഊർജ്ജിതമാക്കി. രണ്ടു ദിവസങ്ങളിലായി റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് വടകരയിൽ നടത്തിയ പരിശോധനയിൽ മൂന്നു കിലോവിലേറെ കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വിൽപനക്കെത്തിച്ച  ഒരു കിലോ 700ഗ്രാം കഞ്ചാവുമായി തൃശ്ശൂർ സ്വദേശി മത്തതൂർ കറുത്തേടത്ത് ദിനേശനെ വടകര സിഐ ടി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഞായറാഴ്ച പകൽ മൂന്നോടെ പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഒരു കിലോ 500 ഗ്രാമ കഞ്ചാവുമായി മലപ്പുറം സ്വദേശി മേൽമുറി ഊരകം നീലാഞ്ചേരി അബ്ബാസിനെ പിടികൂടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നേരത്തെ വൻ തോതിൽ കഞ്ചാവ് വിൽപന നടന്നിരുന്നു. പ്രാദേശിക ഏജന്റുമാരെ ഉപയോഗപ്പെടുത്തിയാണ് ലക്ഷങ്ങൾ പൊടിപൊടിക്കുന്ന കഞ്ചാവ് വിൽപന വ്യാപക മാകുന്നതെന്ന് പൊലീസ് പറഞ്ഞു.  തീര ദേശങ്ങളിലും ഇതിനായി വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top