22 September Saturday

നിർമല ആശുപത്രി 3 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കോഴിക്കോട് 

പ്രളയ ദുരതത്തിൽപ്പെട്ടവർക്ക് മേരിക്കുന്ന് നിർമല ആശുപത്രി അഞ്ചുലക്ഷം രൂപയുടെ സഹായം നൽകും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കലക്ടർക്ക് കൈമാറി. ഇതിനുപിറമേ കോഴിക്കോട്,  വയനാട് ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ രണ്ടുലക്ഷം രൂപയുടെ മരുന്നും വസ്ത്രങ്ങളും ഭക്ഷണക്കിറ്റുകളും നൽകി. 
കണ്ണാടിക്കൽ, മൂഴിക്കൽ പളളിത്താഴം, ആനക്കയം, ചെലവൂർ, കോട്ട ബസാർ, പന്നിയങ്കര, കല്ലായി ദേശങ്ങളിൽ മെഡിക്കൽ ആശുപത്രി നേതൃത്വത്തിൽ ക്യാമ്പും നടത്തി. ശനിയാഴ്ച ചെലവൂരിൽ മെഡിക്കൽ ക്യാമ്പുണ്ടാകും.
 
പ്രധാന വാർത്തകൾ
Top