14 November Wednesday

സ‌്കൂളുകളിൽ ‘രണ്ടാം പ്രവേശനോത്സവം’

സ്വന്തം ലേഖികUpdated: Thursday Aug 30, 2018

വെള്ളിമാടുകുന്ന്‌ ജെഡിറ്റി സ്‌കൂളിൽ പ്രളയബാധിതരായ കുട്ടികൾക്ക്‌ ഓണസദ്യ ഒരുക്കിയപ്പോൾ

 
കോഴിക്കോട‌് 
‘രണ്ടാമത്തെ പ്രവേശനോത്സവ’ത്തിന‌് ജില്ലയിലെ സ‌്കൂളുകൾ വേദിയായി. മനുഷ്വത്വത്തിന്റെയും കരുതലിന്റെയും കഥകൾ പങ്കുവച്ച‌്, മഴക്കെടുതിക്കും ഓണാവധിക്കും ശേഷമുള്ള ആദ്യ സ‌്കൂൾ ദിവസം. ജില്ലയിൽ മഴക്കെടുതിയിൽ വെള്ളത്തിൽ മുങ്ങിയ സ‌്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ സ‌്കൂളുകളിലും അടക്കം എല്ലായിടത്തും ക്ലാസുകൾ ആരംഭിച്ചു. അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സന്ദേശം വായിച്ചുകൊണ്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത‌്. 
ഇതോടൊപ്പം പുസ‌്കതങ്ങളും പഠനോപകരണങ്ങളും നഷ്ടമായതിന്റെ കണക്കെടുപ്പും തുടങ്ങി.  സ്‌കൂളുകളിൽ നഷ്ടമായ പാഠ പുസ‌്തകങ്ങളുടെ കണക്ക് എഇഒ, ഡിഇഒ മുഖേന എടുത്ത് ടെക്‌സ്റ്റ് ബുക്ക് ഓഫിസർക്ക് അയക്കും. ഇതിനായി വ്യാഴാഴ‌്ച യോഗം ചേരുമെന്ന‌് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ സുരേഷ‌് കുമാർ പറഞ്ഞു. ജിഎൽപി സ്‌കൂളുകളിൽ യൂണിഫോം നഷ്ടമായവർക്ക് കൈത്തറിയുടെ സൗജന്യ യൂണിഫോം പദ്ധതിയിലുൾപ്പെടുത്തി നൽകാനും എയ്ഡഡ് സ്‌കൂളുകൾക്ക് തുക നേരിട്ടു കൈമാറാനും ആലോചനയുണ്ട‌്.
പ്രധാന വാർത്തകൾ
Top