13 November Tuesday

സുഗന്ധവിളകൾക്ക് അപൂർവ രോഗം; ശാസ്ത്രജ്ഞരുടെ പഠന സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കുറ്റ്യാടി

 കാർഷിക വിളകളിൽ അപൂർവ്വ രോഗബാധ കണ്ടെത്തിയകാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലയിൽ ശാസ്‌ത്രജ്ഞരുടെ പഠന സംഘം എത്തി.പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ: ടി കെ ജേക്കബ്, ഡോ. മുഹമ്മദ് നിസ്സാർ ഡോ.  പി സി രാധാകൃഷ്ണൻ ഡോ. ടി എസ്മ നോജ്, ഡോ.  കെ കെ ഐശ്വര്യ എന്നിവരടങ്ങിയ ശാസത്ര സംഘമാണ് കാവി ലും പാറ പഞ്ചായത്തിലെ മലയോര മേഖലയിൽ സന്ദർശനം നടത്തിയത്.പഞ്ചായത്തിലെ എട്ട് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന വട്ടിപ്പന, കരിങ്ങാട്, പൂതം പാറ, പൊയിലോംചാൽ, ചാപ്പൻ തോട്ടം, മുറ്റത്തെ പ്ലാവ്, തുടങ്ങിയ സ്ഥലങ്ങളിലെ നൂറ് കണക്കിന് ഗ്രാമ്പു, ജാതിക്ക ,സപ്പോട്ട, കൊക്കോ, തുടങ്ങിയ വിളകൾക്കു ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഗബാധകണ്ടു തുടങ്ങിയത്.
കോളിയോ ടിറൻ വിഭാഗത്തിൽപ്പെട്ട ഒരു തരം തണ്ടു തുരപ്പൻ പ്രാണി വർഗമാണ് രോഗം പടർത്തു ന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് ശാസ്ത്ര സംഘം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി മഴയുടെ ലഭ്യത കൂടിയതാണ് രോഗം പടരാൻ ഇടയാക്കിയത്. 
ചെടിയുടെ ഫംഗസ് ബാധിച്ച ഭാഗത്തു കൂടി ഉള്ളിലേക്ക് പ്രാണിവർഗം കടക്കുകയും, ഇവ മുട്ടയിട്ട് പുഴുക്കൾ പെരുകുന്നതോടെ മരങ്ങളുടെ ഇല കൊഴിയുകയും, തുടർന്ന് കൊഴുപ്പ് കലർന്ന ദ്രാവകം ഒഴുകുകയും ചെയ്യുന്നു.
ഇതോടെ മരം പൂർണ്ണമായും ഉണങ്ങി ഉൽപദനം നിൽക്കുന്നു. പ്രധാനമായും ഗ്രാമ്പുചെടിയെയാണ് രോഗം ബാധിക്കുന്നത്.പ്രതിവർഷം എൺപത് ടൺ മുതൽ നൂറ്റി അറുപത് ടൺ വരെ ഉൽപാദനം കുറയുന്നു.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടാവുന്നത്.ഇരുനൂറ് വർഷം വരെ ഉൽപാദനം ലഭിക്കുന്ന ഗ്രാമ്പു നശിക്കുന്നതോടെ ദീർഘകാലടി സ്ഥാനത്തിലുള്ള നഷ്ടമാണ്‌ കൃഷിക്കാർക്ക്‌ ഉണ്ടാവുക. 
പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്ജ്, പി പി ചന്ദ്രൻ ,രാജു തോട്ടും ചിറ, ബോബി മൂക്കൻതോട്ടം, ഏ ആർ വിജയൻ, കൃഷി ഓഫിസർ എൻ കെ ലെനിന  എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top