13 November Tuesday

കട തകർന്നു; പന്നിയേരി കോളനി വാസികൾ ദുരിതത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 നാദാപുരം

കനത്ത മഴയിലും, മല വെള്ളപ്പാച്ചലിലും പന്നിയേരി ആദിവാസി കോളനിക്കാരുടെ ഏകആശ്രയമായ കട  തകർന്നതോടെ സാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകൾ താണ്ടണം. അവശ്യവസ്തുക്കൾ കിട്ടാൻ ദൂരസ്ഥലത്ത് പോകാൻ പറ്റാത്തതിനാൽ കോളനിവാസികൾ ദുരിതത്തിലാണ്. കോളനിയിലെ എഴുപതോളം കുടുംബങ്ങളാണ് ദുരിതം പേറുന്നത്.
ഇക്കഴിഞ്ഞ 15നാണ് പന്നിയേരിയിലെ ഏക കട തകർന്നത്. കോളനിക്കാരനായ മൂത്രാടൻ സുരേഷിന് പട്ടികവർഗ വകുപ്പ് നൽകിയ 75000 രൂപയുടെ സഹായം കൊണ്ടാണ് കട നിർമിച്ചത്. റോഡരികിൽ സ്ലാബ് നിർമിച്ച് പണിത കടയും റോഡ് സൈസും കനത്ത മഴയിൽ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.കടയിലുണ്ടായിരുന്ന പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ മിക്കതും നഷ്ടപ്പെട്ടു. 25,000 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. ബാക്കിയുള്ള വസ്തുക്കളുമായി സാംസ്കാരിക നിലയത്തിൽ കട പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾക്ക് അത്യാവശ്യമായവയൊന്നും കടയിലില്ലെന്ന് സുരേഷ് പറഞ്ഞു. സാധനങ്ങൾ വാങ്ങിക്കാൻ ആരെങ്കിലും പണം നൽകി സഹായിക്കേണ്ട അവസ്ഥയിലാണ്. കടയിൽ സാധനങ്ങളില്ലെങ്കിൽ   ഏഴ് കിലോമീറ്റർ ദൂരെയുള്ള വിലങ്ങാട്ടോ കണ്ണൂർ ജില്ലയിലെ കോളയാട്ടോ പോകണം.
 
പ്രധാന വാർത്തകൾ
Top