19 September Wednesday

പ്രളയദുരിതാശ്വാസം; 10,000 രൂപ 100 പേർക്ക് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 വടകര

മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്കുള്ള സഹായ വിതരണം താലൂക്കിൽ നൂറ് പേർക്ക് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും താലൂക്കിൽ നൂറ് പേർക്ക് പതിനായിരം രൂപ എക്കൗണ്ടിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6200 രൂപയും സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും 3800 രൂപയുമാണ് അനുവദിച്ചത്.താലൂക്ക് ഓഫീസുകളിൽ നിന്നും ട്രഷറി മുഖേനയാണ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നത്. രണ്ടു ദിവസമെങ്കിലും പ്രളയത്തിൽ വെള്ളം കയറി വീട്ടിൽ താമസിക്കാൻ കഴിയാതെ പോയവർക്കാണ് തുക അനുവദിച്ചത്. 
ദുരിത ബാധിതരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ടാണ് പണം ലഭ്യമാക്കുക. താലൂക്കിൽ ഇത്തരത്തിൽ എഴുനൂറിൽ അധികംപേരെയാണ് അധികൃതർ കണ്ടെത്തിയത്. ഇവർക്ക് ഉടൻ തുക അക്കൗണ്ടിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top