22 November Thursday
മഴക്കെടുതി

കോടികളുടെ നഷ്ടം; 92 വീടുകൾ ഭാഗികമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 നാദാപുരം

 പ്രളയവും പേമാരിയിലുമുണ്ടായ നാശ നഷ്ടം വിലയിരുത്താൻ അവലോകന യോഗം ചേർന്നു. നാദാപുരം വി എ കെപോക്കർ ഹാജി ഹാളിൽ ചേർന്ന യോഗത്തിൽ  ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. മണ്ഡലത്തിലെ ജനപ്രതിനിധികളും  വിവിധ വകുപ്പ് ഉദ്യോഗന്ഥരും പങ്കെടുത്തു.
മണ്ഡലത്തിലെ നാശ നഷ്ടങ്ങളുടെ പൂർണ റിപ്പോർട്ട് െസപ്തംബർമൂന്നിന്‌ മു ന്പ്‌ തയ്യാറാക്കി കലക്ടറേറ്റിൽ സമർപ്പിക്കാർ  തീരുമാനിച്ചു . മഴകെടുതിയിൽ  മേഖലയിൽ   6 വീടുകൾ പൂർണമായും 92 വീടുകൾ ഭാഗികമായും തകർന്നു.520 കുടുംബങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു.പ്രാഥമിക കണക്ക് പ്രകാരം ഒരു കോടി പതിമൂന്ന് ലക്ഷം രൂപയുടെ നാശം.തകർന്ന 
പാലങ്ങളുടെയും റോഡുകളുടെയും എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയാതായിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
വിലങ്ങാട് പന്നിയേരി കോളനിയിലെ ക്യാമ്പിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ  ആശങ്ക അകറ്റുന്നതിന് വ്യാഴാഴ്‌ച   11 ന്  കോഴിക്കോട് നിന്നും  ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കും.വരിക്കോളിയിൽ തകർന്ന കനാൽ പുനർ നിർമ്മിക്കുന്നതിന് 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പുരോഗതി വിലയിരുത്തുന്നതിന്  ഒക്ടോബർ  അവസാനം യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തിൽ തൂണേരി ബ്ലോക്ക് പ്രസിഡന്റ്‌  സി എച്ച് ബാലകൃഷ്ണൻ, കുന്നമ്മൽ ബ്ലോക്ക് പ്രസിഡന്റ്‌  സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമായ  അന്നമ്മ ജോർജ്‌, കെ എം സതി, കെ ടി കെ അശ്വതി, ഏ കെ നാരായണി, എം സുമതി, ഒ സി ജയൻ, എം കെ സഫീറ, വളപ്പിൽ കുഞ്ഞഹമ്മദ്, തൊടുവയിൽ മഹമൂദ് , കെ ടി കെ ഷൈനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, പി ജി ജോർജ്, പി കെ ഷൈലജ  എന്നിവർ സംസാരിച്ചു.
പി ഡബ്ല്യുഡി റോഡ്, പാലം എജിനീയർമാർ , പഞ്ചായത്ത് സെക്രട്ടറിമാർ, അഡീഷണൽ തഹസിൽദാർ, വില്ലേജ് ഓഫീസർമാർ ,െട്രെബൽ ഓഫീസർ, ഇറിഗേഷൻ, മൈനർ, മേജർ, കുറ്റ്യാടി കനാൽ ,വാട്ടർ അതോറിറ്റി, ഇലക്ടിസിറ്റി, കെ എസ് ടി പി  ചുരം റോഡ് ,എസ് സി  പ്രമോട്ടർമാർ, കൃഷി ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു 
പക്രം തളം ചുരത്തിലെ ദിശാബോർഡ്, കാട് വെട്ടൽ, ഇടിഞ്ഞു വീണ മണ്ണ് നീക്കൽ അടിയന്തിരമായി രണ്ടാഴ്ചകം നടത്താനും, ചുരത്തിൽ ഉരുൾപ്പൊട്ടിയ ഭാഗത്തെ പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്‌  സമർപ്പിക്കും. ചുരത്തിൽ നിർമ്മാണ പ്രവൃത്തി തടയുന്നതിന് കാവിലുംപാറ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി.
പ്രധാന വാർത്തകൾ
Top