Top
24
Friday, November 2017
About UsE-Paper

അരുണിന് സ്വീകരണം നല്‍കി

Sunday Oct 29, 2017
വെബ് ഡെസ്‌ക്‌


മുക്കം > സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെള്ളി മെഡല്‍ ജേതാവായ കാരശേരി ആനയാംകുന്ന് സ്വദേശി എ സി അരുണിനെ കാരശേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം ആദരിച്ചു. 100, 200 മീറ്റര്‍ ഓട്ടം, 4ഃ 100 മീറ്റര്‍ റിലേ മത്സരങ്ങളിലാണ് അരുണ്‍ മെഡല്‍ നേടിയത്. പഞ്ചായത്തംഗം രമ്യ കൂവപ്പാറ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി. സംഘം പ്രസിഡന്റ് കെ ഹബീബ അധ്യക്ഷയായി. ഡയറക്ടര്‍ കെ പി ദേവകി സംസാരിച്ചു. സെക്രട്ടറി എ സലീന സ്വാഗതവും ഷിജി അക്കരപറമ്പ് നന്ദിയും പറഞ്ഞു.