15 November Thursday

ഇനി 2 ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കോഴിക്കോട‌്
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഇനി രണ്ട‌് എണ്ണം മാത്രം.  വടകര താലൂക്കിലെ വിലങ്ങാട് വില്ലേജിലെ പന്നേരി സാംസ്‌കാരിക നിലയവും കാരശേരി അങ്കണവാടിയുമാണ് നിലവിലുള്ളത്. 
വിലങ്ങാട് പന്നേരി സാംസ്‌കാരിക നിലയത്തിൽ മൂന്ന‌് കുടുംബങ്ങളിലെ ഒമ്പതുപേരാണ് കഴിയുന്നത്. പന്നേരിതെ സിയാടിച്ചി ഹൗസിൽ ശാന്ത, ഷൺമുഖൻ, രതീഷ് എന്നിവരും തെനിയാടൻ ഹൗസിൽ ബിന്ദു എന്ന തേയി, മകൻ അനീഷ്, എനിയാട് ഹൗസിൽ ശാന്ത, ജിനിഷ, ജിബിഷ, ജിഷിത ഇവരാണ് ഇവിടെയുള്ളത്. ഇവരുടെ വീട് നിൽക്കുന്ന സ്ഥലം വിണ്ടുകീറി അപകടാവസ്ഥയിലായിരിക്കുകയാണ്. ഇവർ താമസിച്ചിരുന്ന സ്ഥലം നേരിൽ കാണാനായി വടകര തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ബുധനാഴ‌്ച പ്രദേശം സന്ദർശിക്കും.  
കാരശേരി അങ്കണവാടിയിൽ നാലു കുടുംബങ്ങളിലെ പതിനേഴ് പേരാണ് താമസിക്കുന്നത്. ഇവരുടെ വീടു നിൽക്കുന്ന സ്ഥലവും വിള്ളൽ വീണ് അപകടാവസ്ഥയിലായിരിക്കുകയാണ്. ഇവരുടെ വീടുകൾ പരിശോധിച്ച് താമസസൗകര്യത്തിന് നടപടി സ്വീകരിക്കും.
പ്രധാന വാർത്തകൾ
Top