22 October Monday

മുഖ്യമന്ത്രിയുടെ വാക്കേറ്റെടുത്ത്അധ്യാപകരും ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
വടകര
നവ കേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിന്ന് ഒരു മാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന സ്വീകരിച്ച് അധ്യാപകരും ജീവനക്കാരും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി മനോജ് കുമാർ ഒരു മാസത്തെ ശബളം സംഭാവന നൽകി. 
വലിയ പ്രളയമുണ്ടായപ്പോർ കോടികളുടെ നാശ മാണ് നമുക്ക് ഉണ്ടായത്. ഇതിൽ നിന്നും കരകയറാൻ ഇത്സഹാകരമാവട്ടെ ഡിഡിഒ പറഞ്ഞു. 
ആയഞ്ചേരി റഹ്മാനിയ്യ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ എൻ കെ ദിവാകരനും ഭാര്യയും ചേരാപുരം യുപി സ്കൂൾ അധ്യാപികയുമായ ബിന്ദു ദിവാകരനും ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. കെഎസ്ടിഎ പ്രവർത്തകരായ പി കെ ദിനിൽ കുമാർ, കെ കെ സിജൂഷ്, കെ രഞ്ചുമോൻ, കെ ആർ സുജിത്ത്, എസ് സുസ്മിത, ഷിജി വട്ടക്കണ്ടി, വിവേക്, നിഷ കിഴക്കയിൽ, സി പി മുരളീധരൻ, ടി പി മിഥുൻ, എന്നിവർ ഒരുമാസത്തെ ശമ്പളം നൽകും
പ്രധാന വാർത്തകൾ
Top