20 October Saturday

ഡോക്ടർമാർ ഒ പി ബഹിഷ‌്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018
കോഴിക്കോട‌്
ആരോഗ്യമേഖലയെ തകർക്കുന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച‌് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) നേതൃത്വത്തിൽ ജില്ലയിലെ ഡോക്ടർമാർ ആശുപത്രി ഒ പി ബഹിഷ‌്കരിച്ചു.
അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഐസിയു, ലേബർ റൂം, ശസ‌്ത്രക്രിയാ വിഭാഗം എന്നിവ ഒഴിവാക്കിയായിരുന്നു സമരം. 
മെഡിക്കൽ കോളേജ‌് കേന്ദ്രീകരിച്ച‌് പ്രതിഷേധറാലി നടന്നു. ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ‌് ഡോ. വി ജി പ്രദീപ‌്കുമാർ ഉദ‌്ഘാടനം ചെയ‌്തു. ഡോ. റോയ‌്ചന്ദ്രൻ, ഡോ. മോഹൻദാസ‌്നായർ, ഡോ. കെ പി ബാലകൃഷ‌്ണൻ, ഡോ. എ കെ അബ‌്ദുൽഖാദർ, ഡോ. ഒ കെ ബാലനാരായണൻ, ഡോ. സി എം അബൂബക്കർ, ഡോ. നിർമൽ ഭാസ‌്കർ, ഡോ. പി എൻ അജിത, ഡോ. അനീൻ എൻ കുട്ടി , ഡോ. ശങ്കർ മഹാദേവൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയിൽ രാവിലെ ആറ‌് മുതൽ വൈകിട്ട് ആറ‌് വരെ ഡോക്ടർമാർ ഒപി ബഹിഷ‌്കരിച്ചു. പ്രതിഷേധയോഗത്തിൽ ഡോ. ടി സുധീഷ്, ഡോ. എം ഭാസ‌്കരൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top