14 November Wednesday

മനുഷ്യത്വത്തെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
ഓർക്കാട്ടേരി
വർഗീയതയും വിഭാഗിയതയും കൂടിവരുന്ന കാലത്ത് മനുഷ്യത്വമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് എഴുത്തുകാരൻ കെ പി രാമനുണ്ണി പറഞ്ഞു. ഭൗതികപരമായ വിദ്യാഭ്യാസം നൽകി യന്ത്രമനുഷ്യരെ ഉണ്ടാക്കുന്നതിനപ്പുറം മനുഷ്യത്വമുള്ള വ്യക്തികളെയാണ്  വാർത്തെടുക്കേണ്ടത്. ഓർക്കാട്ടേരിയിൽ ഒലീവ് എഡുക്കേഷൻ ട്രസ്റ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കും വിദ്യാർഥികൾക്കും നൽകിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. 
ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷണനും വിദ്യാർഥികൾക്കുള്ള ഉപഹാരം ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്ക്കരനും അധ്യക്ഷനായി.  
സി കെ സുബൈർ, വി കെ പ്രേമൻ, ഹരീഷ് പി കെ, ശിവദാസ് കുനിയിൽ,അനുപ്രിയ എ, സുനിൽ കെ, ആസിഫ് ഒ കെ, അനഘ, അനുശ്രീ കെ കെ എന്നിവർ സംസാരിച്ചു
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top