16 November Friday

സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ അദാലത്ത‌് 29 മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

കോഴിക്കോട‌്
‘സാന്ത്വനം' പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ  നഷ്ടമായവർക്കായി 29 മുതൽ അദാലത്തുകൾ നടത്തും. 
രാവിലെ 10 മുതൽ അതത്  പ്രദേശത്തെ ടൗൺഹാളിലായിരിക്കും അദാലത്ത‌്. കൊയിലാണ്ടി താലൂക്കിൽ 29നും വടകര താലൂക്കിൽ 30നും താമരശേരിയിൽ  31നുമാണ‌്. കോഴിക്കോട് താലൂക്കിൽ സെപ‌്തംബർ ഒന്നിന‌് നടക്കും. 
സർട്ടിഫിക്കറ്റുകൾ നഷ്ടമായവർ 28ന് മുമ്പ‌് അതത് ഡിഇഒ ഓഫീസുകളിൽ ഏർപ്പെടുത്തിയ ഹെൽപ് ഡെസ്കുകളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ടോക്കൺ  വാങ്ങണം. നോഡൽ ഓഫീസർ: കെ ബിന്ദു: 9567560979.
പ്രധാന വാർത്തകൾ
Top