21 September Friday

ദുരിതബാധിതർക്ക്‌ ഒരു വർഷത്തെ റേഷൻ ഡിവൈഎഫ്ഐ നൽകും

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

മുക്കം
മുക്കം മേഖലയിലെ പ്രളയ ദുരന്ത ബാധിത കുടുംബങ്ങൾക്ക് താങ്ങായി യുവത. മേഖലാ പരിധിയിലെ പ്രളയ ദുരിതമനുഭവിക്കുന്ന നൂറോളം കുടുംബങ്ങളുടെ ഒരുവർഷത്തെ റേഷൻ വാങ്ങി നൽകാൻ   ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി തീരുമാനിച്ചു. 
മുക്കം നഗരസഭാ പരിധിയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 654 പേർ അഭയാർഥികളായി. നിരവധി ആളുകൾ ബന്ധുവീടുകളിലും അയൽവീടുകളിലും അഭയം തേടി. ഈ സാഹചര്യത്തിലാണ് മുക്കം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ദുരിതബാധിത കുടുംബങ്ങൾക്ക് ഒരുവർഷത്തെ റേഷൻ വാങ്ങി നൽകാൻ തീരുമാനിച്ചത്. ഈ ഉദ്യമത്തിൽ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം ഉണ്ടാവണമെന്ന് മേഖലാ കമ്മിറ്റി അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top