25 September Tuesday

ഈ നാടകം ഓർമിപ്പിക്കുന്നു... ഭൂമി മനുഷ്യരുടേത‌് മാത്രമല്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

കോഴിക്കോട‌്
ദുരന്തങ്ങളുടെ പശ‌്ചാത്തലത്തിൽ ഈ ഭൂമി മനുഷ്യന‌് മാത്രമുള്ളതല്ല എന്ന ഓർമപ്പെടുത്തലാണ‌് ‘കടലിരമ്പുന്നു കാടുകത്തുന്നു’ എന്ന തെരുവ‌് ‌ നാടകം. കോഴിക്കോട‌് നാടകഗ്രാമം ആണ‌് ജില്ലയിലെ തെരുവുകളിൽ ഈ നാടകം അവതരിപ്പിക്കുന്നത‌്‌. 
സ്വാർഥലാഭത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരുനാൾ പ്രകൃതിയിൽനിന്നും തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ‌് ഇൗ നാടകം പ്രേക്ഷകനുമായി പങ്കുവയ‌്ക്കുന്നത‌്. കടലും കാടും  മനുഷ്യരുടെ ചൂഷണത്തിന‌് വിധേയമാകുമ്പോൾ ജീവിതം അസാധ്യമാകുന്നു.  കാട്ടിലെ മൃഗങ്ങളും ഇതിലെ കഥാപാത്രമാകുന്നു. 
വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ  ഒന്നൊന്നായി  പടികയറിവരുമ്പോൾ ഇനി അതിജീവനത്തിനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്നും നാടകം നമ്മെ പഠിപ്പിക്കുന്നു. ദുരന്തത്തിൽ പലായനം ചെയ്യുന്ന അനേകം പേരിൽ നിന്നാണ‌് നാടകം തുടങ്ങുന്നത‌്.   സിംഹവും പുലിയും കരടിയുമെല്ലാം കഥാപാത്രങ്ങളായി എത്തുമ്പോൾ ഈ ഭൂമി അവരുടേതുമാണെന്ന സന്ദേശമാണ‌് ലഭിക്കുന്നത‌് ടി സുരേഷ‌്ബാബു സംവിധാനംചെയ‌്ത നാടകം ഞായറാഴ‌്ച ചെട്ടികുളം, ഭട്ട‌്റോഡ‌് ബീച്ച‌് എന്നിവിടങ്ങളിൽ അരങ്ങേറി. നാടകം കാണുന്നവരിൽനിന്നും പിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ‌ നൽകുമെന്ന‌് സംവിധായകൻ സുരേഷ‌്ബാബു പറഞ്ഞു.  നാടകത്തിന്റെ ഉദ‌്ഘാടനം എ കെ രമേഷ‌് നിർവഹിച്ചു. 
എ കെ സന്തോഷ‌്, കെ പുരുഷോത്തമൻ, മോഹൻ കാരാട‌്, കുമാർജി പാലത്ത‌്, പ്രഭാ വിജയമോഹൻ, സജിന ഇന്ദ്രജിത്ത‌് എന്നിവരാണ‌് മുഖ്യവേഷത്തിലെത്തിയത‌്.
പ്രധാന വാർത്തകൾ
Top