24 September Monday

തമിഴ്നാട് സ്വദേശിനിയെ പീഡിപ്പിച്ചതായി പരാതി: യുവാവ് ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
മുക്കം
 കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് കോഴിഫാമിൽ വച്ച് തമിഴ്നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. സ്വകാര്യ വ്യക്തിയുടെ കോഴിഫാമിൽ ജോലി ചെയ്യുന്ന 36കാരിയെയാണ്പൂളപ്പൊയിൽ സ്വദേശിയായ യുവാവ് ശാരീരികമായി പീഡിപ്പിച്ചത്. തമിഴ്നാട്   സ്വദേശികളായ യുവതിയും ഭർത്താവും ഫാമിനടുത്തുള്ള ഷെഡിലാണ് താമസം. കഴിഞ്ഞ ദിവസം ഫാമിനടുത്ത് ഭാര്യവീട്ടിൽ താമസിക്കുന്ന യുവാവ് മദ്യവുമായി എത്തി ഭർത്താവിനെ കുടിപ്പിച്ചു കിടത്തുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഫാമിന്റെ ഉള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ഭർത്താവ് ഉണർന്നപ്പോൾ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് യുവാവ് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫാമിന്റെ ഉടമസ്ഥനോട് കാര്യങ്ങൾ പറയുകയും ഫാമുടമ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തുടർന്ന് പൊലിസിൽ പരാതി നൽകുകയുമായിരുന്നു.                 തോട്ടുമുക്കത്തെ ഭാര്യവീട്ടിൽ ഇടയ്ക്കിടയ്ക്ക് വരാറുള്ള യുവാവ് മുമ്പും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. പ്രതി ഒളിവിലാണ്.
പ്രധാന വാർത്തകൾ
Top