26 September Wednesday

അഭിമന്യുവിന്റെ ഓർമയ്ക്ക് പുസ്തകം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 വടകര

മഹാരാജാസ് കോളേജിൽ എസ്ഡിപിഐ‐കാംപസ്ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മരണക്കായി വട്ടവടയിൽ നിർമിക്കുന്ന ലൈബ്രറിയിലേക്ക്്ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി ശേഖരിച്ച പുസ്തകങ്ങൾ കൈമാറി. വിവിധ മേഖലാ കമ്മറ്റികളിൽ നിന്നും ശേഖരിച്ച ആയിരത്തിലധികം പുസ്തകങ്ങൾ ബ്ലോക്ക് സെക്രട്ടറി എൻ കെ അഖിലേഷിൽ നിന്നും ജില്ലാ പ്രസിഡന്റ് വി വസീഫ് ഏറ്റുവാങ്ങി. പുതിയ ബസ് സ്റ്റാന്റിനു സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് രാജേഷ് പുതുശ്ശേരി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സുമേഷ്, ഷൈജു, കെ പി ശ്രീജിത്ത്, ബ്ലോക്ക് ട്രഷറർ വികേഷ് എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top