14 November Wednesday

ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനം ചെലവിനുള്ള തുക ഹുണ്ടിക വഴി സ്വരൂപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 

കോഴിക്കോട‌്
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനുള്ള  പണം ഹുണ്ടികയിലൂടെ സ്വരൂപിക്കും. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഹുണ്ടിക സ്ഥാപിച്ചാണ‌് ധനസമാഹരണം നടത്തുക. സാഹിത്യകാരി ഡോ. ഖദീജ മുംതാസിന്റെ വീട്ടിൽ ഹുണ്ടിക സ്ഥാപിച്ചുകൊണ്ട് ഹുണ്ടിക സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം  നടത്തി. പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി നിഖിൽ, പ്രസിഡന്റ്  വി വസീഫ്, സംസ്ഥാന കമ്മിറ്റിയംഗം പി ഷിജിത്ത്, കെ അരുൺ, പിങ്കി പ്രമോദ്, മാസിൻ റഹ്മാൻ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 23 മുതൽ 26 വരെയാണ‌് സംസ്ഥാന സമ്മേളനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top