21 November Wednesday

കെഎസ‌്കെടിയു നേതൃത്വം നൽകും 15,000 പേരുടെ തൊഴിൽസേന

സ്വന്തം ലേഖകൻUpdated: Wednesday Jul 25, 2018

 

 
ബാലുശേരി
കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഉല്പാദനവും ഉല്പാദനക്ഷമതയും വർധിപ്പിക്കാനും ലക്ഷ്യമിട്ട‌് കെഎസ‌്കെടിയു നേതൃത്വത്തിൽ ജില്ലയിൽ കാർഷിക തൊഴിൽ സേന രൂപീകരിക്കുന്നു. 15,000 തൊഴിലാളികളെ ഉൾപ്പെടുത്തി തൊഴിൽ സേന രൂപീകരിക്കാൻ ഉള്ളിയേരിയിൽ ചേർന്ന യൂണിയൻ ജില്ലാ ശിൽപ്പശാല  തീരുമാനിച്ചു. 
കാർഷിക മേഖലയിൽ കർഷക തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പ്രശ്നത്തിന‌് ഇതോടെ പരിഹാരമാകും. കർഷകർക്ക‌് ആവശ്യമായ തൊഴിലാളികളെ സേന എത്തിച്ചുനൽകും. പുതിയ തലമുറയെ കാർഷിക തൊഴിലിലേക്ക് ആകർഷിക്കാൻ സേനയുടെ പ്രവർത്തനം സഹായകമാവും. തൊഴിൽ സേനയ‌്ക്ക‌് ഏകീകരിച്ച യൂണിഫോം ഉണ്ടാകും. സൊസൈറ്റീസ‌് ആക്ട‌് പ്രകാരം രൂപീകരിക്കുന്ന സംഘത്തിന‌് കീഴിലായിരിക്കും തൊഴിൽസേന. പഞ്ചായത്ത‌്, മുനിസിപ്പൽ തലങ്ങളിൽ  ആഗസ‌്ത‌് 31നകം സേന രൂപീകരിക്കും. 
ജില്ലാ ശിൽപ്പശാല സംസ്ഥാന ജോയിന്റ‌് വി നാരായണൻ ഉദ‌്ഘാടനംചെയ്തു. തൊഴിൽ സേനാ രൂപീകരണരേഖ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. 
യൂണിയൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ കോമളകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബാലൻ, ആർ പി ഭാസ്കരൻ, ജില്ലാ വൈസ‌് പ്രസിഡന്റ‌് കെ കുഞ്ഞമ്മദ്, പി ബാബുരാജ്, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. കെ പി ബാബു സ്വാഗതവും എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top