13 November Tuesday

ഡിവൈഎഫ്ഐ നേതാവിനെതിരെ വ്യാജവാർത്ത: അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 

 
കുറ്റ്യാടി
ഡിവൈഎഫ്ഐ മൊകേരി മേഖലാ കമ്മറ്റി പ്രസിഡന്റ് സുബിൻ ഗുൽമോഹറിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് സുബിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. വർഗീയതയും തീവ്രവാദവും ആളിക്കത്തിക്കുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലേറെയും.  
മഹാരാജാസ് കോളജിൽ എസ്ഡിപിഐ‐കാംപസ്ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ  അഭിമന്യുവധത്തിനെതിരെ സുബിൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് സുബിനെതിരെ വ്യാജ എക്കാണ്ട് വഴി അപകീർത്തി വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. 
ഐടിസെല്ലിന് കൈമാറിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സിഐ എൻ സുനിൽ കുമാർ പറഞ്ഞു. വ്യാജവാർത്ത സൃഷ്ടിച്ചവരെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് സിപിഐ എം മൊകേരി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.  പാതു പ്രവർത്തകരെ സമുഹമാധ്യമങ്ങളിൽ കൂടി അപമാനിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. മൊകേരിയിൽ പ്രകടനം നടത്തി. എ റഷീദ്, എം കെ നികേഷ്, വി പി സുനീഷ്, പി സി സുജേഷ് എന്നിവർ സംസാരിച്ചു.
 
കുറ്റ്യാടിഡിവൈഎഫ്ഐ മൊകേരി മേഖലാ കമ്മറ്റി പ്രസിഡന്റ് സുബിൻ ഗുൽമോഹറിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് സുബിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. വർഗീയതയും തീവ്രവാദവും ആളിക്കത്തിക്കുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലേറെയും.  
മഹാരാജാസ് കോളജിൽ എസ്ഡിപിഐ‐കാംപസ്ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ  അഭിമന്യുവധത്തിനെതിരെ സുബിൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് സുബിനെതിരെ വ്യാജ എക്കാണ്ട് വഴി അപകീർത്തി വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. 
ഐടിസെല്ലിന് കൈമാറിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സിഐ എൻ സുനിൽ കുമാർ പറഞ്ഞു. വ്യാജവാർത്ത സൃഷ്ടിച്ചവരെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് സിപിഐ എം മൊകേരി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.  പാതു പ്രവർത്തകരെ സമുഹമാധ്യമങ്ങളിൽ കൂടി അപമാനിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. മൊകേരിയിൽ പ്രകടനം നടത്തി. എ റഷീദ്, എം കെ നികേഷ്, വി പി സുനീഷ്, പി സി സുജേഷ് എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top