20 November Tuesday

കുടുംബശ്രീ ജില്ലാ മിഷൻ 1.15 കോടിയുടെ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 കോഴിക്കോട്‌

പ്രളയദുരിതത്തിന്റെ കെടുതിയിൽ വലയുന്നവർക്ക‌് കൈത്താങ്ങായി കുടുംബശ്രീയും. കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലെ വിവിധ പിന്തുണാ സംവിധാനങ്ങളിൽനിന്ന‌് സമാഹരിച്ച തുകയുടെ ആദ്യഗഡു ജില്ലാമിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുന്നതിനായി സംസ്ഥാന മിഷന്‌ കൈമാറി. 1,15,01,670 രൂപയാണ്‌ നൽകിയത‌്.
ജില്ലയിലെ വിവിധ സിഡിഎസുകളിലെ അയൽക്കൂട്ടങ്ങൾ, വിവിധ പിന്തുണാ സംവിധാനങ്ങളായ ഏക്‌സാഥ‌്, എംഇസി ടീം, ഹോംഷോപ്പ്‌ ടീം, കാസ‌് അക്കൗണ്ടിങ‌് ഗ്രൂപ്പ്‌, ന്യൂട്രിമിക്‌സ്‌ കൺസോർഷ്യം, റിസോഴ്‌സ്‌ പേഴ്‌സൺമാർ, കുടുംബശ്രീ ജീവനക്കാർ എന്നിവരിൽ നിന്നാണ്‌ തുക സമാഹരിച്ചത്‌. ഇതിനുപുറമെ 82 സിഡിഎസുകൾ അയൽക്കൂട്ടങ്ങളിൽ നിന്നും ജില്ലാമിഷൻ നേരിട്ടും ശേഖരിച്ച വസ്‌ത്രങ്ങളും ശുചീകരണ ഉപകരണങ്ങളുമടക്കമുള്ള വസ്‌തുക്കളും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നേരത്തെ വിതരണം ചെയ്‌തിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top