14 November Wednesday

ശുചീകരണവും സാന്ത്വനവുമായി കുട്ടിപ്പൊലീസും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 മുക്കം

ആനയാംകുന്ന് വിഎംഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കാരശേരി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ ആനയാംകുന്ന് ഗവ. എൽപി സ്കൂളും സമീപ പ്രദേശത്തെ  വീടുകളും ശുചീകരിച്ചു. ശുചീകരണ പ്രവൃത്തികൾക്ക് വാർഡ് മെമ്പർ രമ്യ കുവ്വപ്പാറ, പ്രധാനാധ്യാപകൻ തോമസ് മാത്യു, മുക്കം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എ കെ സുനിൽ കുമാർ, എം കെ ഷക്കീല, കമ്യുണിറ്റി പൊലീസ് ഓഫീസർ ഇസ്ഹാഖ് കാരശേരി, ഹരിപ്രിയ, റഷാദ്മോൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് തോട്ടക്കാട് ഐഎച്ച്ആർഡി കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ച‌് സാന്ത്വനിപ്പിച്ചു. പാട്ട് പാടിയും  നൃത്തംചെയ്തും, ക്യാമ്പംഗങ്ങളെ കൊണ്ട് പാട്ട് പാടിപ്പിച്ചും കുട്ടിപ്പൊലീസുകാർ ക്യാമ്പ് അംഗങ്ങളെ  സന്തോഷിപ്പിച്ചു.
പ്രധാന വാർത്തകൾ
Top