17 November Saturday

പി കെ എസ‌് ജില്ലാ സമ്മേളനം പേരാമ്പ്രയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
പേരാമ്പ്ര
പട്ടികജാതി ക്ഷേമസമിതി കോഴിക്കോട‌് ജില്ലാ സമ്മേളനം ആഗസ‌്ത‌് 27, 28 തീയതികളിൽ പേരാമ്പ്രയിൽ നടക്കും.  27ന‌് പ്രതിനിധി സമ്മേളനവും 28ന‌് ജില്ല കേന്ദ്രീകരിച്ച‌് പ്രകടനവും പൊതുസമ്മേളനവുമാണ‌്. സമ്മേളനം വിജയിപ്പിക്കാൻ പേരാമ്പ്രയിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പേരാമ്പ്ര റീജ്യനൽ കോ‐ഓപ്പറേറ്റീവ‌് ബാങ്ക‌് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം കെ കുഞ്ഞമ്മത‌് ഉദ‌്ഘാടനംചെയ‌്തു. സമിതി ജില്ലാ പ്രസിഡന്റ‌് പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ രമേശ‌്ബാബു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ കെ ബാലൻ, ഏരിയാ സെക്രട്ടറി എൻ പി ബാബു, കർഷകസംഘം ഏരിയാ സെക്രട്ടറി പി ബാലൻ അടിയോടി, സിഐടിയു ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ, ബ്ലോക്ക‌് പഞ്ചായത്ത‌്  പ്രസിഡന്റ‌് എ സി സതി എന്നിവർ സംസാരിച്ചു.
സമിതി സംസ്ഥാന കമ്മിറ്റി അംഗം സി എം ബാബു സ്വാഗതവും എം എം ബാലകൃഷ‌്ണൻ നന്ദിയും പറഞ്ഞു.  251 അംഗ സ്വാഗതസംഘവും 101 അംഗ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികൾ: മന്ത്രി ടി പി രാമകൃഷ‌്ണൻ, പുരുഷൻ കടലുണ്ടി എംഎൽഎ, കെ കുഞ്ഞമ്മത‌് (രക്ഷാധികാരികൾ), പി ബാലൻ അടിയോടി (ചെയർമാൻ), മേയലാട്ട‌് ബാലകൃഷ‌്ണൻ, വി കെ പ്രമോദ‌്, ടി പി കുഞ്ഞനന്തൻ, കെ വി കുഞ്ഞിക്കണ്ണൻ, പി പ്രസന്ന, എൻ എം ദാമോദരൻ, ഇ ഗോപാലൻ (വൈസ‌് ചെയർമാന്മാർ), സി എം ബാബു (ജനറൽ കൺവീനർ), സി കെ അശോകൻ, പരാണ്ടി മനോജ‌്, ടി രാജൻ, സി കെ ശശി, ശശികുമാർ പേരാമ്പ്ര, കെ എം മോഹനൻ,  എം എം ബാലകൃഷ‌്ണൻ, പി കെ അജീഷ‌് (കൺവീനർമാർ), ടി കെ ലോഹിതാക്ഷൻ (ട്രഷറർ).
പ്രധാന വാർത്തകൾ
Top