15 November Thursday

വി വി ദക്ഷിണാമൂർത്തി ചരമവാർഷികം: സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
പേരാമ്പ്ര
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗവും ദേശാഭിമാനി മുഖ്യ പത്രാധിപരും എംഎൽഎയുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ രണ്ടാം ചരമവാർഷികം ആഗസ‌്ത‌് 28 മുതൽ 31 വരെ വിപുലമായി ആചരിക്കാൻ പാലേരിയിൽ സംഘാടകസമിതി രൂപീകരിച്ചു.  സെമിനാർ, ക്വിസ‌് മത്സരം, പ്രഭാതഭേരി, പതാക ഉയർത്തൽ, സ‌്മൃതി മണ്ഡപത്തിൽ പുഷ‌്പാർച്ചന, വളന്റിയർമാർച്ച‌്, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.  സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭൻ ഉദ‌്ഘാടനംചെയ‌്തു. ഏരിയാ സെക്രട്ടറി എൻ പി ബാബു അധ്യക്ഷനായി.
ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ സുനിൽ, കെ നാരായണൻ, കെ വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എം വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: മന്ത്രി ടി പി രാമകൃഷ‌്ണൻ, കെ കുഞ്ഞമ്മത‌്, എ കെ പത്മനാഭൻ, എൻ കെ രാധ, എം കെ നളിനി (രക്ഷാധികാരികൾ), എ കെ ബാലൻ (ചെയർമാൻ), എൻ പി ബാബു, ഉണ്ണി വേങ്ങേരി, കെ ബാലൻനായർ, പി സി കുഞ്ഞിക്കണ്ണൻ, വി കെ സുമതി, എം മുകുന്ദൻ, പി കെ ചന്ദ്രദാസ‌് (വൈസ‌് ചെയർമാന്മാർ), കെ വി കുഞ്ഞിക്കണ്ണൻ (സെക്രട്ടറി), വി എം ദാസൻ, പി എസ‌്  പ്രവീൺ, കെ വി അശോകൻ, എൻ ബാലകൃഷ‌്ണൻ, പി എം കുമാരൻ, എം നളിനി, കെ എസ‌് ബാബു (ജോ. സെക്രട്ടറിമാർ), എം വിശ്വനാഥൻ (ട്രഷറർ).
പ്രധാന വാർത്തകൾ
Top