25 September Tuesday

ഇൻഷുറൻസ‌് പരിരക്ഷയുമായി ദേശാഭിമാനി ക്യാമ്പയിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
ചേളന്നൂർ
സിപിഐ എം ചേളന്നൂർ സൗത്ത‌് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശാഭിമാനി വാർഷിക വരിക്കാർക്ക‌് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ‌് പരിരക്ഷയും ആകർഷകമായ സമ്മാനപദ്ധതികളുമായി ദേശാഭിമാനി ക്യാമ്പയിന‌് തുടക്കംകുറിച്ചു. ‘നാം ദേശാഭിമാനിക്കൊപ്പം’ എന്ന സമ്മാന പദ്ധതിയിൽ  വിവിധ തവണകളായി പണമടയ‌്ക്കാം. 12 ആഴ‌്ചയാണ‌് കാലാവധി. ഇതിന്റെ  ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം സിപിഐ എം  കക്കോടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ‌്ണൻ ഉദ‌്ഘാടനംചെയ‌്തു.  ലോക്കൽ സെക്രട്ടറി എൻ രമേശൻ അധ്യക്ഷനായി. ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി അംഗം ഇ അനൂപ‌് സംസാരിച്ചു. സനിൽ തെക്കേടത്ത‌്താഴം സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top