21 April Saturday

സാംസ്കാരിക രംഗത്തെ മലിനീകരണത്തിനെതിരെ അറിവ് ആയുധമാക്കണം- മന്ത്രി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017
നാദാപുരം>  സമൂഹ്യ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന സാംസ്കാരിക രംഗത്തെ മലിനീകരണത്തിനെതിരെ അറിവ് ആയുധമാക്കണമെന്ന് മന്ത്രി പി  തിലോത്തമന്‍ പറഞ്ഞു. കല്ലാച്ചിയില്‍ സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സി കുമാരന്‍ സ്മാരക  പുസ്തകോത്സവം ഉദ്ഘാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
ചരിത്രത്തത്തെ കാവി പുതപ്പിക്കുയാണ്. സത്യം വിളിച്ചു പറയുന്നവരുടെ നാവരിയുകയാണ്. ആശയമണ്ഡലത്തില്‍ പൊരുതാന്‍ പുസ്തകങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.  ടി കെ രാജന്‍ അധ്യക്ഷനായി .ഇ കെ വിജയന്‍ എംഎല്‍എ, വി പി കുഞ്ഞികൃഷ്ണന്‍, സി വി കുഞ്ഞികൃഷ്ണന്‍, അഡ്വ.കെ എം രഘുനാഥ്, കെ ടി കെ ചന്ദ്രന്‍, പി ഗവാസ്, ടി. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top