Top
19
Friday, January 2018
About UsE-Paper

യോഗം ബഹിഷ്കരിച്ചതില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം ,

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌

 

നാദാപുരം, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടത്തിന്റെ സ്വാഗതസംഘം രൂപീകരണം ബഹിഷ്കരിച്ച യുഡിഫ് തീരുമാനത്തില്‍ മുസ്ളിം ലീഗിലും മറ്റുഘടകകക്ഷികളിലും ഭിന്നത രൂക്ഷം. ചൊവ്വഴ്ച്ചയാണ് നാദാപുരം ടിബിയില്‍ ഉപകേന്ദ്രം അക്കാദമി ഭാരവാഹികള്‍ യോഗം വിളിച്ചത്. എന്നാല്‍ യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി മുസ്ളിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ജനതാദള്‍-യു  പഞ്ചായത്ത് പ്രസിണ്ടന്റ് കുറുവമ്പത്ത് നാസറും യോഗത്തില്‍ പങ്കെടുത്തു. കവി വി സി ഇഖ്ബാല്‍ ജനല്‍ കണ്‍വീനറായുള്ള  സ്വാഗതസംഘമാണ് രൂപീകരിച്ചത്. 
യുഡിഎഫ് തീരുമാനത്തിനെതിരെ മുന്‍ കെപിസിസി അംഗം വാണിയൂര്‍ അന്ത്രു പരസ്യമായി രംഗത്തെത്തിയിരുന്നു. തീരുമാനം ഘടകകക്ഷികള്‍ ലംഘിച്ചതും ലീഗിലെ ഒരു വിഭാഗം യോഗത്തിലെത്തിയതും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. വളയത്ത് ഗദ്ദിക കലാമേളയും, നാദാപുരത്ത് എ കണാരന്‍ ട്രസ്റ്റ് ജീവകാരുണ്യ വോളി മേള ബഹിഷ്ക്കണവും ലീഗിലെ ഒരു വിഭാഗത്തിന്റെ സമര്‍ദ്ധത്തിന് വഴങ്ങി ബഹിഷ്കരിച്ചെങ്കിലും മേളകളിലെ ജനപങ്കാളിത്തം യുഡിഎഫിന് തിരിച്ചടിയായി. ഇതിനിടെ കെ ജി അസീസിനെതിരെ നടപടിയെടുക്കാനും പൊതയോഗം  ചേര്‍ന്ന് വിശദീകരിക്കുാനുമാണ് ലീഗിന്റെ നീക്കം.