17 October Wednesday

'കടത്തനാടിന്റെ കൈത്താങ്ങ് ' കലാസംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 വടകര

സംസ്ഥാനത്തെ പ്രളയ ബാധിർക്ക് കൈ താങ്ങാകാൻ കടത്തനാട്ടിലെ കലാ‐സാംസ്കാരിക പ്രവർത്തകർ ഒരേവേദിയിൽ ഒത്തുചേരുന്നു.'കേരളത്തിന് കടത്തനാടിന്റെ കൈതാങ്ങ്' കലാസംഗമം  വ്യാഴാഴ്ച വടകരയിൽ നടക്കും. ജനലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി ഞങ്ങളുമുണ്ട് എന്ന പ്രഖ്യാപനവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പണവും വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളുമായി ലക്ഷകണക്കിന് രൂപയുടെ വാഗ്ാദാനം ഇതിനകം ലഭിച്ചതായി സംഘാടകർ അറിയിച്ചു. 
ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പ്രദീപ് ഹുഡിനോയും മുഖ്യാതിഥികളായിയെത്തും. രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേരുന്ന കലാസംഗമത്തിൽ വിടി മുരളി, ഇവി വത്സൻ, പ്രേംകുമാർ  വടകര, താജുദ്ദീൻ വടകര, നവാസ് പാലേരി, വിഷ്ണുമായ, സൂര്യ ഗായത്രി, ശ്രീജിത്ത് കൈവേലി, സുനിൽ കോട്ടയമ്പ്രം, സതീശൻ നമ്പൂതിരി എന്നിവർ ഉൾപ്പെടെ നൂറോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
സുമനസ്സുകൾ നൽകുന്ന എല്ലാ വിഭവങ്ങളും പരിപാടിയിൽ സ്വീകരിക്കും. വിദ്യാർഥികളും വീട്ടമ്മാരും പ്രവാസികളും വ്യാപാരികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സംഭവാന ചെയ്യും. ശേഖരിക്കുന്ന വിഭവങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ആലപ്പുഴയിൽ വള്ളവുമെടുത്ത് പോയി രക്ഷാപ്രവർത്തനം നടത്തിയ വടകര പ്രദേശത്തെ ഏഴ് മത്സ്യതൊഴിലാളികളെ ചടങ്ങിൽ ആദരിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top