16 November Friday

പുതുതായി 18,600 ലധികം വിദ്യാർഥികൾ

സ്വന്തം ലേഖികUpdated: Saturday Jun 23, 2018

 

 
കോഴിക്കോട‌് 
പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക‌് പുതുതായി എത്തിയ വിദ്യാർഥികളിൽ റെക്കോഡ‌് വർധന. വിവിധ ക്ലാസുകളിലായി 18613 വിദ്യാർഥികൾ പുതുതായി  പ്രവേശനം നേടി. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കണക്കാണിത‌്. മലയോര മേഖലയിലെ 168 സ‌്കൂളിലെ വിദ്യാർഥികളെകൂടി കൂട്ടിയാൽ 20,000 ത്തിന‌് അടുത്തെത്താൻ സാധ്യതയുണ്ട‌്. മലയോര മേഖലയിൽ കാലവർഷക്കെടുതിമൂലം വിദ്യാർഥികളുടെ തലയെണ്ണൽ നീട്ടി. 
ഒന്നാംക്ലാസിലേക്ക‌് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച‌് 1769 കുട്ടികൾ പുതുതായി എത്തി. രണ്ടാംക്ലാസിലിത‌് 1832 ആണ‌്. മൂന്നിൽ 1721, നാലിൽ 5598, അഞ്ചിൽ 1590 , ആറിൽ 951, ഏഴിൽ 4103, എട്ടിൽ 1049 എന്നിങ്ങനെയാണ‌് കണക്ക‌്. എൽഡിഎഫ‌് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ‌്  വിദ്യാർഥികളുടെ  കടന്നുവരവിന‌് കാരണം. 
 കാലവർഷക്കെടുതിയുണ്ടായ മലയോര മേഖലയായ താമരശേരി, മുക്കം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങ‌‌ളിലെ സ‌്കൂളുകളിൽ പ്രവർത്തനം സാധാരണ നിലയിലേക്ക‌് എത്തുന്നതേയുള്ളൂ. പല വിദ്യാർഥികൾക്കും സ‌്കൂളിൽ എത്തിച്ചേരാനായിട്ടുമില്ല. അതിനാലാണ‌് വിദ്യാർഥികളുടെ കണക്കെടുപ്പ‌് പൂർത്തിയാക്കാൻ കഴിയാത്തത‌്.   
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർന്നു.  ക്ലാസ‌് മുറികൾ ഹൈടെക്കായി. എല്ലാ സ‌്കൂളുകളിലും ലാബുകളും ലൈബ്രറികളും പഠന മുറികളും ഉണ്ടായി. പാഠ്യ﹣ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കി. ഒപ്പം അധ്യാപകരും ഹൈടെക്കായി. അതേസമയം  അൺഎയ‌്ഡഡ‌് മേഖലയിൽനിന്ന‌് വിദ്യാർഥികളുടെ വൻ കൊഴിഞ്ഞുപോക്കാണ‌് രേഖപ്പെടുത്തുന്നത‌്. ഒരുകാലത്ത‌് വിദ്യാർഥികളെക്കൊണ്ട‌് നിറഞ്ഞ സ്വകാര്യ വിദ്യാലയങ്ങളിൽ പലതും കുട്ടികളെ കിട്ടാതെ  നെട്ടോട്ടമോടുകയാണ‌്. 
ജില്ലയിലാകെ 1196 പൊതുവിദ്യാലയങ്ങളിൽ  331 സർക്കാർ സ‌്കൂളുകളും 865 എയ‌്ഡഡ‌് സ‌്കൂളുകളുമാണുള്ളത‌്. അംഗീകാരമുള്ള 82 അൺഎയ‌്ഡഡ‌് സ‌്കൂളുകളുമുണ്ട‌്. കഴിഞ്ഞ അധ്യയന വർഷത്തിൽ സർക്കാർ സ‌്കൂളുകളിലാകെ 1,12,436 കുട്ടികളും എയ‌്ഡഡ‌് സ‌്കൂളുകളിൽ 2,43,100 കുട്ടികളുമാണ‌് ഉണ്ടായിരുന്നത‌്.
 
പ്രധാന വാർത്തകൾ
Top