നാദാപുരം> സീറോ വെയിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ യു വി ജോസ് നാദാപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അസി. കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.ഉറവിട മാലിന്യ സംസ്കരണത്തില്‍ ഊന്നിയുളള മാലിന്യ നിര്‍മാര്‍ജനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ജില്ലാ ഭരണ കൂടം നടപ്പാക്കുന്ന സീറോ വെസ്റ്റ് പദ്ധതിയെ കുറിച്ച് നാട്ടുകാര്‍ക്കുളള ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് സര്‍വകക്ഷി യോഗം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. ഓരോ പ്രദേശത്തും നാട്ടുകാര്‍ക്ക് അസൌകര്യം ഇല്ലാത്ത തരത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് സര്‍വകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. പാലാഞ്ചോലയില് സമരത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന പ്ളാന്റ് കലക്ടര്‍ സന്ദര്‍ശിച്ചു. കല്ലാച്ചി കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, സി വി കുഞ്ഞികൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം പുന്നക്കല്‍ അഹമ്മദ്, പി പി ചാത്തു, സൂപ്പി നരിക്കാട്ടേരി, അഡ്വ എ സജീവന്, കെ ടി കെ ചന്ദ്രന്, കരിമ്പില്‍ ദിവാകരന് എന്നിവര്‍ സംസാരിച്ചു.