16 November Friday

ആശ്വാസം പകരാൻ പൊലീസും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ദുരിത ബാധിതർക്കുവേണ്ടി ജില്ലയിലെ പൊലീസ്‌ അസോസിയേഷനുകൾ തയ്യാറാക്കിയ കിറ്റുകൾ സിറ്റി പൊലീസ്‌ കമീഷണർ കാളിരാജ്‌ മഹേഷ്‌കുമാർ വിതരണം ചെയ്യുന്നു

 കോഴിക്കോട‌്

ദുരിതബാധിതരെ കൈപിടിച്ചുയർത്താൻ പൊലീസും രംഗത്ത‌്. ജില്ലയിലെ പൊലീസ‌് സംഘടനകൾ ഒരാഴ‌്ചയായി നിത്യോപയോഗ സാധനങ്ങളും വസ‌്ത്രങ്ങളും ശേഖരിക്കുന്നു. 
ഇതുവരെ മൂന്ന‌ു ലോഡ‌് അവശ്യ സാധനങ്ങൾ വയനാട്ടിലേക്കും ഓരോ ലോഡ‌് വീതം തൃശൂരിലേക്കും എറണാകുളത്തേക്കും അയച്ചു. ദുരിതാശ്വാസ പ്രവർത്തകരെ സഹായിക്കാൻ വികെസി ഗ്രൂപ്പ‌് പൊലീസ‌് അസോസിയേഷന‌് നൽകിയ 6500 ജോഡി ചെരിപ്പുകൾ വയനാട്ടിലും കോഴിക്കോട്ടും വിതരണം ചെയ‌്തു. 
  പാവപ്പെട്ട ആയിരം കുടുംബങ്ങൾക്ക‌് അവശ്യസാധനങ്ങളടങ്ങിയ കിറ്റ‌് നൽകി. സിറ്റി പൊലീസ‌് കമ്മീഷണർ എസ‌് കാളിരാജ‌് മഹേഷ‌്കുമാർ ഉദ‌്ഘാടനം നിർവഹിച്ചു. കൗൺസിലർ കെ ടി സുഷാജ‌്, അസി. പൊലീസ‌് കമ്മീഷണർമാരായ വി എം അബ‌്ദുൽറസാഖ‌്, കെ സുദർശനൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top