22 September Saturday

സമിക് മോഹനന് ഡിവൈഎഫ്ഐയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
മുക്കം
 എൻജിനിയറിങ‌് പ്രവേശന പരീക്ഷയിൽ എസ‌് സി  വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ മണാശ്ശേരിയിലേ സമിക്ക് മോഹനനെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.  നേതാക്കൾ സമിക്കിന്റെ വീട്ടിലെത്തിയാണ് അഭിനന്ദനങ്ങൾ അറിയിച്ച് ഉപഹാരം നൽകിയത്.
ജില്ലാ പ്രസിഡന്റ് വി വസീഫ് ഉപഹാരം നൽകി. ബ്ലോക്ക് സെക്രട്ടറി  ദിപു പ്രേംനാഥ്, പ്രസിഡന്റ് ഇ അരുൺ, ഫിറോസ് ഖാൻ, എ പി ജാഫർ ഷെരീഫ്, റനിൽ രാജ്, സുമേഷ്, ശരത് എന്നിവരും ഒപ്പമുണ്ടായിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top