19 September Wednesday

ബഷീർ സ‌്മാരകം യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
കോഴിക്കോട‌് 
ബഷീർ സ‌്മാരകം യാഥാർഥ്യമാക്കണമെന്ന‌് ബാങ്ക‌്മെൻസ‌് ക്ലബ്ബ‌് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.  നിശ‌്ചിതകാല തൊഴിൽ നയം പിൻവലിക്കുക, ബാങ്കുകളിൽ വേതന പരിഷ‌്കരണം നടപ്പാക്കുക, എല്ലാ ബാങ്കുകളിലും പെൻഷൻ നടപ്പാക്കുക, നിലവിലുള്ള പെൻഷൻ പരിഷ‌്കരിക്കുക, സാംസ‌്കാരിക പരിപാടികൾക്കായി കൂടുതൽ ഹാളുകൾ കോർപറേഷൻ ഉടമസ്ഥതയിൽ നിർമിക്കുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.
പ്രസിഡന്റ‌് കെ ജെ തോമസ‌് അധ്യക്ഷനായി.  ജനറൽ സെക്രട്ടറി വി ഗിരീശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സി ജോൺ കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: കെ ജെ തോമസ‌് (പ്രസിഡന്റ‌്), കെ സാജു, കെ ഷഗീല, കെ ബാലസുബ്രഹ്മണ്യൻ, എം മാധവൻ, ഇ ടി രാമദാസ‌്, പോൾ ചാക്കോ, പി പ്രേമാനന്ദൻ (വൈസ‌് പ്രസിഡന്റുമാർ), പി സി ജോൺ (ജനറൽ സെക്രട്ടറി), ജെയിംസ‌് സി ലാസർ, കെ സനീഷ‌്, വി ബാബുരാജ‌്, കെ ഇ അജിത്ത‌്, മിഥുൻദാസ‌്, എൻ പി മനോജ‌്കുമാർ, സി അർജുൻ, എൻ എൽ പ്രേമലത (ജോ. സെക്രട്ടറിമാർ), രാഗേഷ‌് വി രാജേന്ദ്രൻ (ട്രഷറർ).
പ്രധാന വാർത്തകൾ
Top