Top
21
Wednesday, February 2018
About UsE-Paper

സൈബര്‍ പാര്‍ക്കിലെ ഐടി കെട്ടിടം ഉദ്ഘാടനം അടുത്ത മാസം

Friday Apr 21, 2017
സ്വന്തം ലേഖിക



കോഴിക്കോട് >  രാമനാട്ടുകര-തൊണ്ടയാട് ബൈപാസിലുള്ള  സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിനുള്ളിലെ ആദ്യ ഐടി കെട്ടിടം അടുത്ത മാസം ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിലെ നാല് നിലകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. 
യുഎല്‍ സൈബര്‍ പാര്‍ക്കിനടുത്ത് നാല് നിലകളിലായി 2.88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൂന്ന് കമ്പനികളുമായി കഴിഞ്ഞയാഴ്ച കരാറായി. കേരളത്തില്‍ നിന്നുള്ള വിന്‍ ആം സൊല്യൂഷന്‍സ്, ഓഫൈറ്റ് എന്നീ കമ്പനികളുമായാണ് ധാരണയായത്. മൂന്നാമത്തെ കമ്പനിയുമായി കരാര്‍ നടപടി  പൂര്‍ത്തീകരിക്കാനുണ്ട്. താഴത്തെ നിലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുക. കൂടുതല്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുന്നു  . നബാര്‍ഡ് സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 80 കോടി  ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. 2014 ഫെബ്രുവരിയിലാണ് സൈബര്‍പാര്‍ക്കിലെ കെട്ടിട നിര്‍മാണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും നീണ്ടുപോവുകയായിരുന്നു. കെട്ടിടം  പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2500ഓളം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങളും ഇരട്ടിയോളം പരോക്ഷ തൊഴിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി  സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »