Top
23
Wednesday, August 2017
About UsE-Paper

രാമനാട്ടുകര മുടക്കഴിത്താഴത്ത് മണ്ണിടലിനെ ചൊല്ലി തര്‍ക്കം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


ഫറോക്ക് > രാമനാട്ടുകര നഗരസഭയിലെ 6-ാം ഡിവിഷനിലുള്‍പ്പെടുന്ന മുടക്കഴിത്താഴത്ത് മാക്കാഞ്ചിറപാടം മണ്ണിട്ടു നികത്തുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. നാല് സെന്റ് വീതം വാങ്ങിയ 8 ഭൂവുടമകള്‍ പാടവും ആഴത്തില്‍ വെള്ളം നില്‍ക്കുന്ന കുഴിയും മണ്ണിട്ടുതൂര്‍ക്കുന്നതാണ് പരിസരവാസികള്‍ സംഘടിച്ചെത്തി തടഞ്ഞത്. ഇതേതുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തെത്തി. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ തല്‍ക്കാലം നികത്തല്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവത്തിന്റെ തുടക്കം.
വീടുവയ്ക്കാനായി ഭൂമി നികത്താന്‍ എട്ടുപേരും റവന്യൂ ഉള്‍പ്പെടെയുളള വിവിധ വിഭാഗങ്ങളുടെ അനുമതിയോടെയാണ് മണ്ണിടിലെന്ന് പറയുമ്പോഴും പ്രദേശത്തെ നീരൊഴുക്ക് നിലയ്ക്കുമെന്ന് ആശങ്കയുയര്‍ത്തിയാണ് പരിസരവാസികള്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തിയത്. രാവിലെ 8ന് മണ്ണുമായി എത്തിയ ലോറി തടയുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.
കൊടുംവേനലിലും വെള്ളംകെട്ടിനില്‍ക്കുന്ന മങ്കുഴി മണ്ണിട്ടുനികത്തുന്നത് പ്രദേശത്ത് ജലക്ഷാമത്തിനിടയാക്കുമെന്നും ഇതിനു പിന്നില്‍ ഭൂമാഫിയക്ക് പങ്കുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. വീട് വെക്കാന്‍ സെന്റിന് 40,000രൂപ മുടക്കിയാണ് എട്ട് കുടുംബങ്ങള്‍ 32 സെന്റ് സ്ഥലം വാങ്ങിച്ചത്. വാടകവീട്ടിലും മറ്റും താമസിക്കുന്ന ഞങ്ങളെ അധികൃതരുടെ അനുമതിയുണ്ടായിട്ടും വീടുവയ്ക്കാന്‍ അനുവദിക്കാത്തത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് ഭൂ ഉടമകളും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »