18 November Sunday

എളമരം കരീം എംപി ദുരിതാശ്വാസ ക്യാമ്പ‌് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
മുക്കം
പ്രകൃതി സംഹാര താണ്ഡവമാടിയ മലയോരത്തെ ദുരന്തഭൂമിയിൽ ദുരിതബാധിതർക്ക് ആശ്വാസവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി എത്തി. 
ഉരുൾപൊട്ടലും പ്രളയവും നാശംവിതച്ച കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.  കാരശ്ശേരി പഞ്ചായത്തിലെ കാരമൂല ആസാദ് സ‌്കൂൾ, മരഞ്ചാട്ടി മേരി ഗിരി സ്കൂൾ, തോട്ടക്കാട് ഐഎച്ച്ആർഡി കോളേജ്, കൂടരഞ്ഞി പഞ്ചായത്തിലെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ‌്കൂൾ, പുഷ്പഗിരി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, കൂമ്പാറ ഫാത്തിമാബി സ‌്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്. മരഞ്ചാട്ടി മേരിഗിരി ഹൈസ‌്കൂളിലെ ക്യാമ്പിലെ ദുരിതബാധിതർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ‌് അദ്ദേഹം മടങ്ങിയത‌്.
ഉരുൾപൊട്ടൽ നാശം വിതച്ച കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ, ഉദയഗിരി, താന്നിക്കുന്ന്, ആനയോട് പ്രദേശങ്ങൾ എളമരം സന്ദർശിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, ജലീൽ കൂടരഞ്ഞി, ലിന്റോ ജോസഫ്, ജിജി കട്ടക്കയം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
Top