25 September Tuesday

മഷിപ്പേനയിലേക്ക് മടങ്ങി എസ്ബി സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018
വടകര
ബോൾ പേനകളെ ഒഴിവാക്കി മഷിപ്പേനയിലേക്ക് തിരിച്ചുനടക്കുയാണ് മേപ്പയിൽ എസ്ബി സ്കൂൾ വിദ്യാർഥികൾ. രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ബോൾപോയിന്റ് പേനകൾ ഉപേക്ഷിക്കുക എന്ന ആശയത്തിന്റെ ഭാഗമായി പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ബ്രിൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ നടപ്പാക്കുന്ന ക്ലീൻസിറ്റി‐ഗ്രീൻസിറ്റി സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള പരിപാടി ചെറയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി ബാലൻ അധ്യക്ഷനായി. എ ലിനീഷ്കുമാറിൽ നിന്നും പേനകൾ  സി കെ കുഞ്ഞിരാമൻ ഏറ്റുവാങ്ങി. 
സീറോവേസ്റ്റ് പദ്ധതി കോ. ഓർഡിനേറ്റർ മണലിൽ മോഹനൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി ഗിരീശൻ, എ അനിൽകുമാർ എന്നിവർ സംസാരിച്ചു. 
അക്കാദമിക് കോ‐ഓർഡിനേറ്റർ ശ്രീധരൻ ,ഗപ്പയിൽ സ്വാഗതവും ടി വി സജേഷ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top