Top
24
Wednesday, May 2017
About UsE-Paper
തീപിടിത്തം

പുഷ്പ ജങ്ഷനില്‍ കട കത്തിയമര്‍ന്നു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കട കത്തി നശിച്ചു. പുഷ്പ ജങ്ഷനില്‍ കല്ലായി റോഡിലെ പെട്രോള്‍പമ്പിന് സമീപത്തെ കടയാണ് തീപിടിച്ചത്. ആളപായമില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഫോര്‍ച്യൂണ്‍ അസോസിയേറ്റ്്സ് എന്ന കടയ്ക്ക് തീപിടിച്ചത്. ഓടിട്ട കട പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പെട്രോള്‍ പമ്പിലേക്ക് പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മുഹമ്മദ് നഫീര്‍ പറഞ്ഞു.
വിവിധ നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയാണിത്്. മീഞ്ചന്തയില്‍നിന്നും വെള്ളിമാടുകുന്നില്‍നിന്നും രണ്ടു വീതവും ബീച്ചില്‍നിന്ന് മൂന്നും യൂണിറ്റെത്തിയാണ് തീയണച്ചത്.
കടയുടെ സമീപത്തെ വീട്ടുകാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇവരാണ് ഫയര്‍ഫോഴ്സിനെയും കടയുടമയെയും വിവരമറിയിച്ചത്. കടയുടെ ചുമരുകളും വിണ്ടുകീറിയിട്ടുണ്ട്. കഴുക്കോലുകള്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ഷെല്‍ഫുകളിലായി സൂക്ഷിച്ച ഉപകരണങ്ങളാണ് നശിച്ചത്. ഇരുമ്പിന്റെ ഉപകരണങ്ങളെല്ലാം വെന്തുരുകിയ നിലയിലാണ്. പുലര്‍ച്ചെ 5.15 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമേറിയ വയറിങ്ങുകളും മറ്റുമായിരുന്നു കടയിലേതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ബീച്ച് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമി നേതൃത്വംനല്‍കി.

Related News

കൂടുതൽ വാർത്തകൾ »