Top
24
Wednesday, January 2018
About UsE-Paper

കുഞ്ഞിപ്പള്ളി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കുക

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌


ഒഞ്ചിയം> കുഞ്ഞിപ്പള്ളി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കി വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍കേഴ്സ് യൂണിയന്‍ (സിഐടിയു) ഒഞ്ചിയം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ഇ കെ നാരായണന്‍ അധ്യക്ഷനായി. കെ കെ മമ്മു, കെ വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി ദിനേശന്‍ (പ്രസിഡന്റ്) കെ സജിത്ത് കുമാര്‍ (സെക്രട്ടറി) വി പി സനില്‍ (ട്രഷറര്‍).