20 September Thursday

നാടൊന്നാകെ കൈത്താങ്ങായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വടകര
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ സഹായം എത്തിക്കാൻ താലൂക്ക്‌ ഓഫീസിൽ നിന്ന്‌ തിരിയാൻ ഇടമില്ലാത്ത തിരക്ക്‌. അരിച്ചാക്കുകളും പച്ചക്കറികളും വസ്‌ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടെ കുന്നുകൂടുകയാണ്‌ താലൂക്ക്‌ ഓഫീസിൽ.  തഹസിൽദാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അക്ഷീണ പ്രയത്നമാണ്‌ ദിവസങ്ങളായി താലൂക്ക്‌ ഓഫീസിൽ നടക്കുന്നത്‌. രാപ്പകൽ ഭേദമന്യേ സഹജീവികളേടുള്ള അനുകമ്പ നിറഞ്ഞ സമീപനമാണ്‌ ഉദ്യോഗസ്ഥർ പുലർത്തുന്നത്‌. തങ്ങളിൽ ഏൽപിച്ച ഭാരിച്ച ഉത്തരവാദിത്വം അണുകിട വ്യതിചലിക്കാതെ വിശ്രമം അറിയാതെയാണ്‌ ജീവനക്കാരുടെ പ്രവർത്തനം. ഭക്ഷ്യവസ്‌തുക്കൾ തരം തിരിച്ചും തൂക്കി തിട്ടപ്പെടുത്തിയും ക്യാമ്പുകളിൽ യഥാസമയം എത്തിച്ചും കൈമെയ്‌ മറന്ന പ്രവർത്തനത്തിലാണ്‌ ജീവനക്കാർ  ഒന്നടങ്കം. തഹസിൽദാർക്ക്‌ പുറമെ ഡപ്യുട്ടി തഹസിൽദാർമാർ, റവന്യൂ റിക്കവറി വിഭാഗം, ലാൻഡ്‌ അക്വസിസിഷൻ ഉേദ്യാഗസ്ഥർ എന്നിവരും ആർഡിഒവിന്റെയും ഓഫീസ്‌ ജീവനക്കാരുടെയും സേവനമാണ്‌ ഇവിടെ ലഭിക്കുന്നത്‌.
ശനിയാഴ്‌ച എടച്ചേരി എംഎൽപി സ്‌കൂളിലെ വിദ്യാർഥികൾ സഹായവുമായി  താലൂക്ക്‌ ഓഫീസിലെത്തി. വടകര ബ്ലോക്ക്‌ വനിതാ സഹകരണ സംഘം, ശിവാനന്ദ വിലാസം ജെബി  സ്‌കൂൾ, ഐസിഡിഎസ്‌ വടകര ബ്ലോക്ക്‌, അങ്കണവാടി ജീവനക്കാർ, ശ്രീ സാഗർ കോളേജ്‌, മേമുണ്ട എച്ച്‌എസ്‌എസിലെ എൻഎസ്‌എസ്‌ വിഭാഗം, മടപ്പള്ളി ഗവ. കോളേജ്‌ പൂർവ വിദ്യാർഥി സംഘടന, നോ ലിമിറ്റഡ്‌ മാർമന്റ്‌സ്‌, എൻആർഐ ഫോറം വടകര, ഏറാമല ചെമ്പ്ര ഗ്രാമം കൂട്ടായ്‌മ തുടങ്ങി നിരവധി സംഘടനകളും  വ്യക്തികളും സഹായം എത്തിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top