21 September Friday

പ്ലസ‌് വൺ: മെറിറ്റിൽ 27,383 സീറ്റിൽ പ്രവേശനം പൂർത്തിയായി

സ്വന്തം ലേഖികUpdated: Tuesday Jun 19, 2018
കോഴിക്കോട‌് 
പ്ലസ‌് വൺ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട‌്മെന്റിനു ശേഷം ജില്ലയിൽ മെറിറ്റ‌് സീറ്റിൽ ഒഴിവുള്ളത‌് മൂന്ന‌് സീറ്റ‌് മാത്രം. മെറിറ്റ‌് അടിസ്ഥാനത്തിലുള്ള  27,386 സീറ്റിൽ 27,383 സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടി. 7306 വിദ്യാർഥികൾ ഉയർന്ന ഓപ‌്ഷനിൽ സ‌്കൂളുകൾ മാറി.  ഇനി നോൺ മെറിറ്റിൽ(മാനേജ‌്മെന്റ‌് ക്വോട്ട) 12,459 സീറ്റുമുണ്ട‌്. സർക്കാർ‐ എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിൽ പ്ലസ‌് വണിന‌് ആദ്യഘട്ടത്തിൽ 20 ശതമാനവും തുടർന്ന‌് 10 ശതമാനവും സർക്കാർ സീറ്റ‌് വർധിപ്പിച്ചിട്ടുണ്ട‌്. ഒപ്പം പോളിടെ‌ക‌്നിക‌്, ഐടിഐ, വിഎച്ച‌്എസ‌്സി, ഓപ്പൺ സ‌്കൂൾ എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക‌് പ്രവേശനം നേടാം. 49,091 വിദ്യാർഥികളാണ‌് പ്ലസ‌് വൺ പ്രവേശനത്തിന‌് അപേക്ഷിച്ചത‌്. ആദ്യഘട്ട അലോട്ട‌്മെന്റിൽ  21,962 സീറ്റിൽ വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു. 
 മെറിറ്റ‌ിലെ ജനറൽ വിഭാഗത്തിൽ 19,822 സീറ്റുകളാണ‌് ഉണ്ടായിരുന്നത‌്. ഇതിൽ മുഴുവൻ സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടി.  പട്ടികജാതി വിഭാഗത്തിൽ 2450 സീറ്റിൽ 2447 എണ്ണത്തിലും പ്രവേശനം നടന്നു. മൂന്ന‌് സീറ്റുകൾ ഒഴിവുണ്ട‌്. പട്ടികവർഗ വിഭാഗത്തിലെ മുഴുവൻ സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടി. 150 സീറ്റാണ‌് ഉണ്ടായിരുന്നത‌്. ഭിന്നശേഷി വിഭാഗത്തിലുള്ള 239 സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടി. ജില്ലയിൽ ആദ്യഘട്ട അലോട്ട‌്മെന്റിലെ സംവരണ വിഭാഗത്തിൽ  5507 സീറ്റുകൾ ഒഴിവുണ്ടായിരുന്നു. രണ്ടാംഘട്ടത്തിൽ മൂന്ന‌് സീറ്റകൾ മാത്രമായി മാറി.
ജില്ലയിൽ സർക്കാർ, എയ‌്ഡഡ‌്, അൺഎയ‌്ഡഡ‌് വിഭാഗങ്ങ‌ളിലായി 181 സ‌്കൂളിലേക്കാണ‌് പ്രവേശനം. ഇതിൽ 64 സർക്കാർ സ‌്കൂളുകളും 86 എയ‌്ഡഡ‌് സ‌്കൂളുകളുമാണ‌്. 28 അൺ എയ‌്ഡ‌ഡ‌് സ‌്കൂളുകളുമുണ്ട‌്. രണ്ട‌് സ‌്പെഷ്യൽ സ‌്കൂളുകളും ഒരു ടെക‌്നിക്കൽ സ‌്കൂളുമുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top