Top
24
Wednesday, May 2017
About UsE-Paper

ഇരിയംപാടത്തും വെങ്ങളത്തും എല്‍ഡിഎഫിന് മിന്നും ജയം

Friday May 19, 2017
സ്വന്തം ലേഖകന്‍



കോഴിക്കോട് > ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍ഡിഎഫിന് ജയം. മുസ്ളിംലീഗ് ഒരു സീറ്റ് നിലനിര്‍ത്തി. ഫറോക്ക് നഗരസഭയിലെ ഇരിയംപാടം ഡിവിഷനില്‍ സിപിഐ എമ്മിലെ കെ എം അഫ്സല്‍ (കോയ) 82 വോട്ടിന്  യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ളിംലീഗിലെ അഡ്വ. കെ എം ഹനീഫയെ പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 1148ല്‍ 988 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (86.06 %).  അഫ്സലിന് 527 വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഹനീഫക്ക് 445 വോട്ടുകളാണ് നേടാനായത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി എന്നിവക്ക് യഥാക്രമം 12ഉം നാലും വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
സിപിഐ എമ്മിലെ കെ എം അബ്ദുല്‍ റഷീദിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് തെരഞ്ഞെടുക്കപ്പെട്ട അഫ്സല്‍. എതിര്‍ സ്ഥാനാര്‍ഥി മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ഹനീഫ ലീഗ് പ്രാദേശിക നേതാവും യൂത്ത് ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്.
പന്തലായനി ബ്ളോക്ക് പഞ്ചായത്തിലെ ഒമ്പതാം ഡിവിഷനായ വെങ്ങളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ടി നാരായണി (സിപിഐ എം) 1251 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫിലെ ഷൈജ ബിജുവായിരുന്നു എതിര്‍സ്ഥാനാര്‍ഥി.  നാരായണിക്ക് 2964 വോട്ടും ഷൈജ ബിജുവിന് 1713 വോട്ടും ബിജെപി സ്ഥാനാര്‍ഥി ശ്രീജക്ക് 408 വോട്ടുമാണ് ലഭിച്ചത്. നിലവില്‍ ബ്ളോക്ക് പഞ്ചായത്ത് അംഗമായിരുന്ന സിപിഐ എമ്മിലെ ഇന്ദിരാവികാസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു  ഉപതെരഞ്ഞെടുപ്പ്. ചേമഞ്ചേരി പഞ്ചായത്തിലെ 9,10,11,14,15,16 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് വെങ്ങളം ബ്ളോക്ക് പഞ്ചായത്ത് ഡിവിഷന്‍. കഴിഞ്ഞ തവണ 1226 വോട്ടായിരുന്നു ഭൂരിപക്ഷം.  77 ശതമാനത്തിനു മുകളില്‍ പോളിങ് ശതമാനവുമുണ്ടായിരുന്നു. ഇത്തവണ  64.95 ആണ് പോളിങ് ശതമാനം. ആകെയുള്ള 7830 വോട്ടര്‍മാരില്‍ 5086 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നിട്ടും ഭൂരിപക്ഷം കൂടി.
ചെക്യാട് പഞ്ചായത്ത് 13-ാം വാര്‍ഡ് പാറക്കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗ്  സ്ഥാനാര്‍ഥി ടി കെ ഹനീഫ് 529 വോട്ടിന് ജയിച്ചു. ഹനീഫിന്് 679 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുമാരന്‍ പൊന്‍കുന്നുമ്മലിന് 150 വോട്ടും ലഭിച്ചു. 829 പേരാണ് വോട്ടുചെയ്തത്.

Related News

കൂടുതൽ വാർത്തകൾ »