19 November Monday

കാരശേരിയിൽ മാത്രം 25 ഉരുൾപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കാരശേരി പഞ്ചായത്തിലെ സണ്ണിപ്പടിയിലുണ്ടായ ഉരുൾപൊട്ടലിൽ പറമ്പിന്‌ നടുവിലൂടെ രൂപപ്പെട്ട നീർച്ചാൽ

മുക്കം
മലകളാലും പുഴകളാലും ചുറ്റപ്പെട്ട കാരശേരിയിൽ ഇത്തവണ ഉരുൾ പൊട്ടലിൽ വ്യാപക നാശം. പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായ ഇരുപത്തഞ്ചോളം ഉരുൾപൊട്ടലുകളുണ്ടായി. സണ്ണിപ്പടി, തേക്കുംകുറ്റി, തോട്ടക്കാട് മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്.ഉരുൾപൊട്ടലിൽ ആളപായമില്ല. പലരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വൻതോതിൽ കൃഷിനാശമുണ്ടായി. ഏക്കർ കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. 
തോട്ടക്കാട് കൊളക്കാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ആദിവാസികൾ ഉൾപ്പെടെ 15 വീട്ടുകാർ കഷ്ടിച്ച‌് രക്ഷപ്പെടുകയായിരുന്നു. ഇവിടെ പത്തിലധികം സ്ഥലത്ത് ഉരുൾപൊട്ടിയതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ഇപ്പോൾ പറമ്പിന് നടുവിലായി ഒരു നീർച്ചാൽ രൂപപ്പെട്ടിട്ടുണ്ട്.  
പല പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തപ്പോൾ ഉരുൾപൊട്ടൽ മുന്നിൽക്കണ്ട് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top