21 September Friday

സാന്ത്വന പരിചരണം സാമൂഹിക ഉത്തരവാദിത്തം: മന്ത്രി ടി പി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ഒഞ്ചിയം

സാന്ത്വനപരിചരണം സാമൂഹിക ഉത്തരവാദിത്വമായി മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ആരോഗ്യപരിരക്ഷാസംവിധാനങ്ങളുടെ നിലവാരം ഉയരുമ്പോഴും രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നമുക്കു മുമ്പിലുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കു പുറമെ ജീവിതശൈലീരോഗങ്ങളും കൂടുന്നു. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാകുന്നവരും ഏറുകയാണ്. ഈ സാഹചര്യത്തില്‍ സാന്ത്വനപരിചരണത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. കാരക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലിയേറ്റീവ് ക്ലിനിക്കും അനുബന്ധയൂണിറ്റുകളും സജ്ജീകരിക്കുന്നതിനാണ് കെട്ടിടം നിര്‍മിക്കുന്നത്. മകന്‍ രമിത്തിന്റെ സ്മരണക്കായി പാലേരി പറമ്പത്ത്  രവീന്ദ്രന്‍ നല്‍കിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ഒഞ്ചിയം, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളാണ്  കാരക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനമേഖല. 105 സന്നദ്ധപ്രവര്‍ത്തകരാണ് ഈ സേവനം നിര്‍വഹിക്കുന്നത്. കെട്ടിടത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഒ പി വിഭാഗം, മെഡിസില്‍ റൂം, ഫിസിയോ തെറാപ്പി വിഭാഗം, ഓട്ടിസം സെന്റര്‍ തുടങ്ങിയവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സി കെ നാണു എംഎല്‍എ അധ്യക്ഷനായി. പി കെ കുഞ്ഞാലികുട്ടി എംപിൗ മില്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത, ജില്ലാ പഞ്ചായത്തംഗം ടി കെ രാജന്‍, ആര്‍ ഗോപാലന്‍, സി കെ പത്മനാഭന്‍, സി കെ മൊയ്തു, വി പി രാഘവന്‍, ശ്രീധരന്‍ മടപ്പള്ളി എന്നിവര്‍ സംസാരിച്ചു. കെ എം സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലേരി രമേശന്‍ സ്വാഗതവും പുന്നേരി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 
പ്രധാന വാർത്തകൾ
Top