Top
21
Tuesday, November 2017
About UsE-Paper

കഥക്കിന്റെ താളവുമായി ദേബ്ജയ് സര്‍ക്കാര്‍

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌


കൊയിലാണ്ടി > പജ്വാജ് എന്ന വാദ്യത്തിന്റെ താളത്തില്‍ ഘുംഘരുവണിഞ്ഞ് ഭാവലാസ്യാഭിനയവുമായി ദേബ്ജയ് സര്‍ക്കാറിന്റെ കഥക് നൃത്തം കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കഥകിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ബൃജുമഹാരാജിന്റ ശിഷ്യയും ലഖ്നൌ ഖരാനയുടെ പ്രയോക്താവുമായ കൊല്‍ക്കത്ത സ്വദേശി ദേബ്ജയ് സര്‍ക്കാര്‍ നടത്തിയ കേരള പര്യടനത്തിന്റെ ഭാഗമായാണ് സ്കൂളില്‍ കഥക് നൃത്തം അവതരിപ്പിച്ചത്. കഥകിന്റെ സംഗീത്, നട്വരി, പരമേലു, തരാനാ എന്നീ സമ്പ്രദായങ്ങളാണ് അഞ്ചു മണിക്കുര്‍ ദൈര്‍ഘ്യമുള്ള ഡെമോണ്‍സ്ട്രേഷനിലൂടെ അവര്‍ അവതരിപ്പിച്ചത്. സ്കൂളിലെ നടനം നാട്യയോഗാക്ളബ്ബും സ്പിക് മാകെയുമാണ് അവര്‍ക്ക് ആതിഥ്യമരുളിയത്. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, മധുസൂദനന്‍ ഭരതാഞ്ജലി എന്നിവര്‍ സംസാരിച്ചു.