19 November Monday

ദുരിതബാധിതർക്ക് കൈത്താങ്ങുമായി കേരള സോപ‌്സ‌് തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
കോഴിക്കോട് 
ജില്ലയിലെ മലയോര മേഖലയിൽ സർവതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കുന്നതിന് സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിഭവ സമാഹരണത്തിലേക്ക് കേരള സോപ്സ് എംപ്ലോയീസ് യൂണിയൻ കേരള സോപ്സിന്റെ  സോപ്പുകൾ നൽകി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പി ലക്ഷ്മണൻ, ജനറൽ സെക്രട്ടറി എം എം സുഭീഷ്, ട്രഷറർ ജി കെ പ്രജീദ്, വൈസ‌് പ്രസിഡന്റ് ടി സജിത എന്നിവർ ചേർന്ന‌് കൈമാറി. സോപ്പുകൾ  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, സംസ്ഥാന വൈസ‌് പ്രസിഡന്റ് പി പി പ്രേമ, ജില്ലാ സെക്രട്ടറി സി പി സുലൈമാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 26000 ത്തോളം രൂപയുടെ കൈരളി സോപ്പുകളാണ് നൽകിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top